ADVERTISEMENT

നിക് ജൊനാസിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പ്രിയങ്ക ചോപ്രയോട് വെളിപ്പെടുത്തി ആരാധിക. ഡോഡ്ജേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ജോനാസ് ബ്രദേഴ്സ് സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയോടാണ് നിക്കിന്റെ കടുത്ത ആരാധികയായ യുവതിയുടെ വെളിപ്പെടുത്തൽ. താൻ നിക്കിനെ വിവാഹം കഴിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം തുറന്നു പറയാൻ തീരുമാനിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ നിക് പ്രിയങ്കയെ ആണ് വിവാഹം കഴിക്കുന്നതെന്നറിഞ്ഞപ്പോൾ താൻ അതിയായി സന്തോഷിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. നിക്കിനെ വിവാഹം കഴിക്കാൻ സാധിച്ചതിൽ താനും അതിയായി സന്തോഷിക്കുന്നുവെന്ന മറുപടിയാണ് പ്രിയങ്ക യുവതിക്കു നൽകിയത്. 

 

പ്രിയങ്ക ചോപ്രയുടെ പ്രതികരണം ഇതിനകം വൈറലായിക്കഴിഞ്ഞു. ജൊനാസ് ബ്രദേഴ്സിലെ നാലാമനായ ഫ്രാങ്കി ജൊനാസിനൊപ്പമാണ് പ്രിയങ്ക സംഗീതപരിപാടി കാണാനെത്തിയത്. മണിക്കൂറുകളോളം നീണ്ട പരിപാടിക്കിടെ പ്രിയങ്ക ആരാധകരുമായി ഏറെ നേരം സംവദിക്കുകയുമുണ്ടായി. ഇതിനിടെയാണ് പ്രിയങ്കയോട് നിക്കിന്റെ ആരാധികയായ യുവതി നിക്കിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചതിൽ ചെറിയ അസൂയ ഉണ്ടെന്നും യുവതി പറഞ്ഞു. 

 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിവാഹജീവിതത്തിൽ 5 വർഷങ്ങൾ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. 

 

2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com