തെലുങ്ക് ഗാനം ആലപിക്കുന്ന സുരേഷ്ഗോപിയെ ട്രോളി ചിരിക്കാഴ്ചയൊരുക്കി ജയറാം. കഴിഞ്ഞ ദിവസം ടെലിവിഷൻ പരിപാടിക്കിടെ അല വൈകുണ്ഡപുരമുലോ എന്ന തെലുങ്ക് ചിത്രത്തിലെ സാമജവരഗമനാ എന്ന ഗാനം സുരേഷ് ഗോപി പാടിയിരുന്നു. ഇതിന്റെ അനുകരണമാണ് ജയറാം ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ജസ്റ്റ് ഫോർ ഫൺ’ എന്ന തലക്കെട്ടോടെ സുരേഷ് ഗോപിയെ ടാഗ് ചെയ്തായിരുന്നു ജയറാമിന്റെ പോസ്റ്റ്.
ഏവരിലും ചിരിയുണർത്തുന്ന വിഡിയോയ്ക്ക് കമന്റുമായി സുരേഷ്ഗോപിയുമെത്തി. പൊട്ടിച്ചിരിക്കുന്ന ഇമോജികളാണ് അദ്ദേഹം കമന്റായി ഇട്ടത്. സിനിമാ മേഖലയിലെ നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. "എഴുന്നേറ്റ് നിന്നു കേട്ടു"... എന്നായിരുന്നു രമേശ് പിഷാരടിയുടെ കമന്റ്. ഭരത്ചന്ദ്രൻ ഐപിഎസ് സ്റ്റൈലിലുള്ള വിഡിയോ പത്തുലക്ഷത്തിലധികം ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞു.