ADVERTISEMENT

കുഞ്ഞ് ഇവയുടെ നിഷ്കളങ്കമായ ആഗ്രഹത്തിന്റെ നൈർമല്യം പകരുന്ന തുള്ളിയോടും പുള്ളിമാൻ എന്ന ഗാനം പ്രേക്ഷക പ്രീതി നേടുന്നു. ടിവി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മിയാ ഇസാ മെഹക് തന്റെ സ്വരമാധുരിയും ആലാപന മികവും കൊണ്ട് അതിശയിപ്പിക്കുന്നുണ്ട് ഈ പാട്ടിലും. കുഞ്ഞ് മനസ്സിന്റെ കുഞ്ഞ് മോഹങ്ങൾ വാക്കുകളിൽ അടയാളപ്പെടുത്തിയ അനീഷ് ലാലിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ധനുഷ് ഹരികുമാറാണ്. ഒറ്റ കേൾവിയിൽ തന്നെ നാവിലും മനസ്സിലും ഇടം നേടും ഈ തുള്ളിയോടും പുള്ളിമാൻ.

 

പ്രതീക്ഷാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന 'ഇവയുടെ സങ്കീർത്തനങ്ങൾ' എന്ന ഷോർട്ട് ഫിലിമിൽ ആണ് ഈ ഗാനം ഉള്ളത്. നിഖിൽ ബെന്നി സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് തിരക്കഥ സാജൻ രാമാനന്ദൻ, ഛായാഗ്രഹണം കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ നായർ, പ്രൊഡക്ഷൻ ഡിസൈൻ സിറിൽ കുര്യാക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ മെൽബിൻ ദാസ്. മേക്കപ്പ് ജിജോ ജേക്കബ്. ആർട്ട്‌ ൃകോസ്റ്റ്യൂം ശീതൾ പീറ്റർ. 

 

സൗണ്ട് ഡിസൈൻ ഡെൻസൺ ഡോമിനിക്, മിക്സിങ് സ്റ്റുഡിയോ നോയ്‌സ് ഗേറ്റ്, കൊച്ചി. സ്റ്റിൽസ് എഡ്വിൻ റോസ് ആന്റണി, ടൈറ്റിൽ ഡിസൈൻ രാജേഷ് ബാബു പൊന്നയ്യൻ. പ്രൊഡക്ഷൻ മാനേജേഴ്സ് ജിജോ വർഗീസ്, കിരൺ നായർ. പബ്ലിസിറ്റി ഡിസൈൻ ഫ്രൈഡേ ഫ്ലിക്സ് പ്രൊഡക്ഷൻസ്. ഡബ്ബിങ് സ്റ്റുഡിയോ സിയെന്ന സ്റ്റുഡിയോ, അൽ നാദാ, ഷാർജാ. പാട്ടിന്റെ സൗണ്ട് മിക്സിങ് സ്റ്റുഡിയോ ഓഡിയോ ജീനി സൗണ്ട് സ്റ്റുഡിയോസ്. ഫ്ലൂട്ടിസ്റ്റ് സുബിൻ ജഴ്സൺ. കോറസ് പാടിയത് അൽമിയ, അലൻ, അലീന. 

 

സമീക്ഷ സുജിത് ഇവയായി എത്തുമ്പോൾ മറ്റ് അഭിനേതാക്കളായി സിറിൽ കുര്യാക്കോസ്, ദിയ റോഷൻ, അദിന എലിസ ഷൈജു, ദർശ് അനിൽ, രാജേഷ് ബാബു പൊന്നയ്യൻ എന്നിവരെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com