താളം പിടിപ്പിക്കും 'ആടല്'; ആടിക്കളിക്കാൻ ഒരു ട്രാക്ക് കൂടി

Mail This Article
രസിപ്പിക്കുന്ന സംഗീത കാഴ്ചയായി 'ആടല്' ഗാനം. സജീവ് കിളികുലം സംവിധാനം ചെയ്യുന്ന തിറയാട്ടം സിനിമയുടെ പ്രമോ ഗാനമായി റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഗംഭീര അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ആസ്വാദകരെ താളം പിടിപ്പിക്കുന്ന ഈ ഫോക് റാപ്പിന് സംഗീതം പകർന്നിരിക്കുന്നത് എബിൻ പള്ളിച്ചനാണ്.

ഒരു തെക്കൻ തല്ല് കേസ് സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധേയയായ ഹിംന ഹിലരിക്കൊപ്പം ലാൽ കൃഷ്ണ, അതുൽ സെബാസ്റ്റ്യൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്ദീപ് സജീവിന്റേതാണ് വരികൾ. പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഗാനത്തിന്റെ സംഗീതസംവിധായകൻ കൂടിയായ എബിൻ പള്ളിച്ചനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലൻ ജോസഫ്. ഗായകർക്കൊപ്പം ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ആദിഷ്, അക്ഷയ്, ശ്രീജിത്ത്, റോമിൻ, അഭിമന്യൂ, അമൽ ഘോഷ് എന്നിവരാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
കണ്ണകി എന്ന സിനിമയുടെ തിരക്കഥാകൃത്തായ സജീവ് കിളികുലത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തിറയാട്ടം. നവാഗതരെ അണിനിരത്തി ഒരുക്കുന്ന ചിത്രം രാജി എ. ആർ നിർമിച്ചിരിക്കുന്നു. ചിത്രം ഉടൻ റിലീസിനെത്തും.
English Summary: Aadalu, Thirayattam Film Promo Song