അയ്യപ്പപ്പാട്ടുമായി എം.ജി.ശ്രീകുമാർ; ഭക്തിയുടെ നിറക്കാഴ്ചയായി ‘സാമവേദനാഥൻ’

Mail This Article
മലയാളികളുടെ ഇഷ്ടഗായകൻ എം.ജി.ശ്രീകുമാർ ഈണം നൽകി പാടി അഭിനയിച്ച ‘സാമവേദനാഥൻ’ എന്ന അയ്യപ്പഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. എം.ജി.ശ്രീകുമാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഹരി.പി.നായർ ഗാനരചന നിർവഹിച്ചു. ഗാനരംഗങ്ങളുടെ സംവിധായകനും ഹരി തന്നെ.
‘ശങ്കരമോഹിനി സംഗംമ സുന്ദര സംഭവനാം ദേവൻ
സങ്കടമോചക സാധുജനപ്രിയ
ചന്ദനമണിവർണൻ
അറിവേകും അദ്വൈദപ്പൊരുള്‍ അയ്യപ്പൻ
സ്വരമേകും വരമായി തരും സ്വാമി അയ്യപ്പൻ,
എന്റെ സ്വാമി അയ്യപ്പൻ...’
‘സാമവേദനാഥൻ’ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗ്രാമഭംഗിയും ഭക്തിയുടെ നിറക്കാഴ്ചകളും സമന്വയിക്കുന്ന ഗാനം, തൃശ്ശൂർ ജില്ലയിലെ ശാസ്താംകടവ് എന്ന ഗ്രാമത്തിൽ വച്ചാണ് ചിത്രീകരിച്ചത്. ഭവി ഭാസ്കർ, റോണി ഡേവീസ് എന്നിവർ ചേർന്നു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ്: രാഹുൽ കൃഷ്ണൻ.