ADVERTISEMENT

മകൾ മാൾട്ടി മേരിയുടെ കൂടുതൽ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മാൾട്ടിക്കു വേണ്ടി പ്രത്യേകം നടത്തിയ പൂജയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാൾട്ടിയുമായി ക്ഷേത്രത്തിൽ നിൽക്കുന്ന നിക്കിനെയും പ്രിയങ്കയെയും പ്രിയങ്കയുടെ അമ്മ മധു ചോപ്രയെയും ചിത്രങ്ങളിൽ കാണാനാകും. 

പൂജിച്ച മാല ധരിച്ച മാൾട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ലൊസാഞ്ചലസിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു മാൾട്ടിക്കു വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയത്. ‘അവൾ ഞങ്ങളുടെ അദ്ഭുമതമാണ്. ഇന്ന് അവൾക്ക് 2 വയസ്സ്’ എന്ന അടിക്കുറിപ്പോടെ പ്രിയങ്ക ചോപ്ര മകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചു.

ജനുവരി 15നാണ് മാൾട്ടി മേരിക്ക് 2 വയസ്സ് പൂർത്തിയായത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയ പ്രത്യേക പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങൾ നിക് ജൊനാസ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഞങ്ങളുടെ കുഞ്ഞുമാലാഖയ്ക്ക് 2ാം പിറന്നാൾ’ എന്നു കുറിച്ചുകൊണ്ടായിരുന്നു നിക്കിന്റെ സമൂഹമാധ്യമ പോസ്റ്റ്. 

വാടകഗർഭപാത്രത്തിലൂടെയാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകളുടെ ചിത്രങ്ങൾ താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

English Summary:

Priyanka Chopra and Nick Jonas hold special puja for daughter Malti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com