ഹൈദരാബാദ് പാട്ടുമായി ‘പ്രേമലു’; മണിക്കൂറുകൾ കൊണ്ട് മില്യന്‍ പ്രേക്ഷകര്‍
Mail This Article
വമ്പൻ ഹിറ്റിലേക്കു കുതിക്കുന്ന ചിത്രം പ്രേമലുവിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘വെല്‍ക്കം ടു ഹൈദരാബാദ്’ എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു വിജയ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ച പാട്ട് ശക്തിശ്രീ ഗോപാലന്‍, കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മില്യനിലധികം പ്രേക്ഷകരെയാണ് പാട്ട് ഇതിനകം സ്വന്തമാക്കിയത്. ഹൈദരാബാദില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരുടെ ദൈനംദിന ജീവിതക്കാഴ്ചകളാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിച്ച ചിത്രമാണ് ‘പ്രേമലു’. നസ്‌ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫെബ്രുവരി 9നു പുറത്തിറങ്ങിയ ചിത്രം അന്നുമുതൽ നിറഞ്ഞ കയ്യടി നേടുകയാണ്.
ഗിരീഷ് എ.ഡി, കിരണ്‍ ജോസി എന്നിവർ ചേർന്നാണു ‘പ്രേമലു’വിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘പ്രേമലു’. കലാസംവിധാനം: വിനോദ് രവീന്ദ്രൻ.