തിരുക്കുറലിന് പാട്ടുരൂപം; പാടാൻ മലയാളിയായ അനുശ്രീയും

Mail This Article
തമിഴ് ഭാഷയുടേയും സംസ്കാരത്തിന്റേയും ഗുരുവായ തിരുവള്ളുവർ രചിച്ച തിരുക്കുറൾ എന്ന കാവ്യത്തിനു ശബ്ദം നൽകുന്നവരിൽ പി.എ.അനുശ്രീയും. പ്രശസ്തരായ ഗായകർക്കും സംഗീത രംഗത്തെ പ്രമുഖർക്കുമൊപ്പമാണു പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിലൂടെയും ഓപ്പറ സംഗീതത്തിലൂടേയും പ്രശസ്തയായ മലയാളി അനുശ്രീയും ശബ്ദം നൽകിയത്.
തിരുക്കുറളിലെ 1330 കവികൾക്കു 1000 ഗായകരാണു ശബ്ദം നൽകുന്നത്. കുട്ടിയായിരിക്കത്തന്നെ സംഗീത പ്രതിഭകൊണ്ട് അദ്ഭുതം സൃഷ്ടിച്ച കംപോസറായ ലിഡിയൻ നാദസ്വരവും ചേച്ചി അമൃത വർഷിണിയുമാണ് തിരുക്കുറളിന്റെ പുത്തൻ സംഗീത രൂപം ചിട്ടപ്പെടുത്തുന്നത്.
2000 വർഷം മുൻപ് എഴുതപ്പെട്ട തിരുക്കുറൾ ഇന്നും തമിഴിലെ ഏറ്റവും ആദരീണീയ കൃതിയാണ്. ജൂണിൽ ഇതു പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. മലയാള സിനിമാ ഗാനങ്ങളിലൂടേയും പാശ്ചാത്യ ക്ലാസിക്കൾ സംഗീതത്തിലൂടേയും ശ്രദ്ധേയയായ അനുശ്രീ എ.ആർ.റഹ്മാന്റെ സംഗീത വിദ്യാലത്തിലൂടെയാണു പ്രശസ്തയായത്. രാജ്യത്തെ പ്രമുഖ സംഗീതജ്ഞരുടെ പട്ടികയിലാണ് അനുശ്രീയേയും ലിഡിയൻ ഉൾപ്പെടുത്തിയത്. കുട്ടിക്കാലം മുതലേ അറിയുന്ന ലിഡിയനുമായി ചേർന്നു തമിഴ് ക്ലാസിക്കിനു ശബ്ദം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അനുശ്രീ പറയുന്നു.