ADVERTISEMENT

‘ഇഷ്ടവസന്തം’ എന്ന പേരിൽ പുറത്തിറങ്ങിയ സംഗീത വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. മുഹമ്മദ്.സി.അചിയത്ത് വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം യുകെ മലയാളി ലക്ഷ്മി രാജേഷ് ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മുൻപും രഘുപതി പൈ ഈണം പകർന്ന സംഗീത വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

‘മുത്തുമണി മേഘം വിണ്ണിൽ ഉള്ള് നിറഞ്ഞാടി

തങ്കവെയിലെന്നിൽ മോഹം തന്ന് ചിരി തൂകി

നൂറ് വർണം ചേല ചാർത്തി പീലി നീർത്തും പൈങ്കിളി

നീലവാനിൻ പൂഞ്ചിറകിൽ പാറിയെത്തും ശാലിനി...’

മനോഹര ദൃശ്യഭംഗി കൂടി നിറച്ചാണ് ‘ഇഷ്ടവസന്തം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. അഭിലാഷ് ഉണ്ണിയാണ് ഗാനരംഗങ്ങൾ എഡിറ്റ് ചെയ്തത്. എൽബിൻ ആന്റണി പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ‘സ്വാസ്’ രാഗമാലികയിലെ രണ്ടാമത്തെ ഗാനമായാണ് ‘ഇഷ്ടവസന്തം’ പുറത്തിറങ്ങിയിരിക്കുന്നത്.

English Summary:

Ishtavasantham musical video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com