അച്ഛന്റെ വരികൾ ഈണമൊരുക്കി പാടി മകൻ; ‘കർക്കിടക കാക്കച്ചിറകിൽ’ ശ്രദ്ധേയം
Mail This Article
‘സത്യത്തിൽ സംഭവിച്ചത്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കർക്കിടക കാക്കച്ചിറകിൽ’ എന്നു തുടങ്ങുന്ന പാട്ടിന് കാവാലം നാരായണപ്പണിക്കർ ആണ് വരികൾ കുറിച്ചത്. അദ്ദേഹത്തിന്റെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ ഈണം പകർന്ന് ആലപിച്ചു. കാവാലം നാരായണപ്പണിക്കരുടെ 8ാം ചരമവാർഷികത്തിലാണ് അദ്ദേഹത്തിന്റെ ഈ ഗാനം പുറത്തുവന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന ‘കർക്കിടക കാക്കച്ചിറകിൽ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. നടി മഞ്ജു വാരിയർ ആണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. മനോരമ മ്യൂസിക് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചു.
പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സത്യത്തിൽ സംഭവിച്ചത്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി.രവി, ജോജി ജോൺ, നസീർ സംക്രാന്തി, ജി.സുരേഷ് കുമാർ, ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, ദിൽഷാന, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.