വെറൈറ്റി പാട്ടുമായി സീക്രട്ട്; ‘നേരം പോയ്’ ശ്രദ്ധേയം

Mail This Article
എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘നേരം പോയ്’ എന്ന പ്രമോ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങിയത്. രമ്യത്ത് രാമന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. സുഭാഷ് ബാബു, ജേക്സ് ബിജോയ്, അഖിൽ.ജെ.ചന്ദ്, മെറ്റിൽഡ എന്നിവർ ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
‘നേരം പോയ് വെട്ടം പോയ് ഉയിരേ ഊത്യാട്ട്
ചൂട്ടാവോ ചിമ്മിം പോയ് ചൂട്ടേ തീ നീട്ട്
കുന്തം കുത്ത്യാ നീങ്ങൂല കടലോ ഉന്ത്യാ അനങ്ങൂല
കെട്ട്യാലും വലിച്ചാലും കൂട്ടം വിട്ട് പിരിയൂല...’
ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമിച്ച ചിത്രമാണ് ‘സീക്രട്ട്’. ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാക്സൺ ജോൺസൺ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ബസോദ് ടി ബാബുരാജ്.