ADVERTISEMENT

കടുത്ത വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക പി.സുശീലയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഗായിക. 

സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും വ്യക്തമാക്കി. ഉടൻ ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ് അവർ. വയറുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിക്കുകയായിരുന്നു. 

English Summary:

Singer P Susheela health update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com