ADVERTISEMENT

നടി സാനിയ ഇയ്യപ്പൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട റീൽ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ട്രെൻഡിങ് ആയ ‘ലെറ്റ്സ് ഡാൻസ്’ എന്ന ഓഡിയോ ആണ് റീലിന്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വിവിധ യാത്രാവേളകളിൽ നിന്നുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയത്. 

സാനിയയുടെ വിഡിയോ ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള സാനിയയുടെ വസ്ത്രധാരണ രീതിയും ശ്രദ്ധേയമായിക്കഴിഞ്ഞു. ചിലർ വസ്ത്രധാരണത്തെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. 

2012–ലെ ഓസ്കർ വേദിയിൽ അവതാരകയായി എത്തിയപ്പോൾ നടി എമ്മ സ്റ്റോൺ പറഞ്ഞ ‘ലെറ്റ്സ് ഡാൻസ്’ എന്ന വാക്കുകളാണ് അടുത്തിടെ ഓഡിയോ ക്ലിപ്പായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. വൈകാതെ അത് ട്രെൻഡിങ്ങായി. പിന്നാലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ആ ഓഡിയോ പശ്ചാത്തലമാക്കി റീലുകൾ പങ്കുവച്ചിരുന്നു. 

English Summary:

Saniya Iyappan shares lets dance video in social media

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com