ADVERTISEMENT

ഓണപ്പൂക്കളവും ഓണക്കളികളും ഊഞ്ഞാലും ഓണസദ്യയും ഓണനിലാവുംപോലെ ഓണപ്പാട്ടുകളും മലയാളികള്‍ക്ക് ഗൃഹാതുരമായ ഓർമകൾ നൽകുന്നവയാണ്. വിശേഷാൽപ്രതി, ഓണക്കവിതകൾക്കൊപ്പം സിനിമകളിൽ കണ്ടും പലകുറി കേട്ടും മലയാളി കൂടെകൂട്ടിയ ഓണപ്പാട്ടുകളുമുണ്ട്. മാവേലി നാടു വാണീടും കാലം... മലയാള ഭാഷയിലെയും സിനിമയിലെയും ആദ്യ ഓണപ്പാട്ട്. പ്രിയകവികൾ പി.ഭാസ്കരന്റെയും വയലാറിന്റെയും ഒഎൻവിയുടെയും ശ്രീകുമാരൻതമ്പിയുടെയും അടക്കം  ഓണസ്മൃതികൾ ഉണർത്തുന്ന സിനിമയുടെ സുവർണകാല ഗാനങ്ങൾ. തിരുവാവണിരാവ്, മനസാകെ നിലാവ്... പോലെ പുതിയകാലത്തെ അനശ്വര രചനകൾ. ദക്ഷിണാമൂർത്തിയുടെയും ദേവരാജൻ മാസ്റ്ററുടെയും സലില്‍ ചൗധരിയുടെയും എ.ടി.ഉമ്മറിന്റെയും ഇളയരാജയുടെയും വിദ്യാസാഗറിന്‍റെയും അടക്കം എന്നും ആഘോഷിക്കുന്ന ഓണ ഈണങ്ങൾ... സിനിമ പാടിയ ഓണപ്പാട്ടുകളിലൂടെ ഒരു നൊസ്റ്റാൾജിക് സംഗീതയാത്ര.

സിനിമയിലെ ആദ്യ ഓണപ്പാട്ട്

 

മാവേലി നാടു വാണീടും കാലം 

മാനുഷരെല്ലാരുമൊന്നു പോലെ...

തലമുറകളിലൂടെ വാമൊഴിയായി പാടിപ്പതിഞ്ഞതെങ്കിലും ഓണത്തിനു വീണ്ടും വീണ്ടും പാടുന്ന ഓണപ്പാട്ട്. ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം ഓണക്കളികളുടെ ഭാഗമായി പാടിയിരുന്ന പാട്ട്. എല്ലാ ഓണപ്പാട്ടുകളിലും എന്നപോലെ നിലനിന്നിരുന്ന കാർഷികവൃത്തിയോടുള്ള ബന്ധം വരികളിൽ നിറച്ച പാട്ട്. .മലയാളിയുടെ ഈ ഓണപ്പാട്ട് തന്നെയാണെന്നു മലയാള സിനിമയിലെയും ആദ്യത്തെ ഓണപ്പാട്ട്. 

പൂർണരൂപം വായിക്കാം...

വയലാർ
വയലാർ

വയലാറിന്റെ ഓണപ്പാട്ടുകൾ

സമത്വത്തെ കുറിച്ചുള്ള ആശങ്കളായിരുന്നു വയലാർ രാമവർമ്മയുടെ ഓണത്തെക്കുറിച്ചുള്ള സിനിമാ ഗാനങ്ങളുടെ ആശയ അന്തർധാര. അതുകൊണ്ടുതന്നെ മറ്റു ഗാനരചയിതാക്കളുടെ ഓണപ്പാട്ടുകളിൽ നിന്നു അവ വ്യത്യസ്തവും ആയിരുന്നു. കൂടപ്പിറപ്പ് എന്ന ചിത്രത്തിനുവേണ്ടി  കെ. രാഘവൻ സംഗീതം നൽകി ശാന്ത പി. നായർ പാടിയ തുമ്പീ തുമ്പീ വാ വാ... എന്ന ഗാനമാണ് സിനിമയിലെ വയലാറിന്റെ ആദ്യ ഓണപ്പാട്ട്.

പൂർണരൂപം വായിക്കാം...

ഒഎൻവി, ചിത്രം: മനോരമ
ഒഎൻവി, ചിത്രം: മനോരമ

ഒഎൻവിയുടെ ഓണപ്പാട്ടുകൾ

ഒ.എൻ.വി.കുറുപ്പിന്റെ സിനിമാഗാനങ്ങൾ മലയാളിയെ ഒരു വട്ടം കൂടി ഓർമകൾ മേയുന്ന തിരുമുറ്റത്തേക്കു കൂട്ടിക്കൊണ്ടു പോവുന്നു. അവ ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെയാണ്. അവ ഉയിരിൽ അമൃതം തളിച്ച പോലെയാണ്. അദ്ദേഹത്തിൻറെ ഓണപ്പാട്ടുകളും അങ്ങനെയാണ്‌.

പൂർണരൂപം വായിക്കാം...

p-bhaskaran-2-

പി.ഭാസ്കരന്റെ ഓണപ്പാട്ടുകൾ

അര നൂറ്റാണ്ടിലേറെ നീണ്ട തന്‍റെ ചലച്ചിത്രഗാന രചനാകാലത്ത് ഓണത്തെക്കുറിച്ച് അഞ്ചു പാട്ടുകളാണ് മലയാളിയുടെ പ്രിയ കവിയും ഗാനരചയിതാവുമായ പി.ഭാസ്കരൻ രചിച്ചത്. പി.ലീലയും സംഘവും ചേർന്നു പാടിയ ഹാ പൊൻ തിരുവോണം വരവായി (അമ്മ), കവിയൂര്‍ രേവമ്മ പാടിയ ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി (മുടിയനായ പുത്രൻ), എല്‍.ആര്‍. ഈശ്വരി പാടിയ അത്തം പത്തിന് പൊന്നോണം (പിഞ്ചുഹൃദയം), സുജാത മോഹനും അമ്പിളിയും സംഘവും പാടിയ തുമ്പി തുമ്പി തുള്ളാൻ വായോ (അപരാധി), യേശുദാസ് പാടിയ കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ (ഇതു ഞങ്ങളുടെ കഥ) ഇവയാണ് ആ അഞ്ചു പാട്ടുകൾ.

പൂർണരൂപം വായിക്കാം...

ഓർമയിലെ സലിൽ ദാ; ഓണപ്പാട്ടിന്റെ ഈണം

 

ഓണാഘോഷങ്ങളിലേക്കു തുമ്പിയെ ക്ഷണിച്ചുകൊണ്ടു രണ്ടു മഹാകവികൾ രചിച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് സലില്‍ ചൗധരിയാണ്. പി.ഭാസ്കരൻ രചിച്ച തുമ്പി തുമ്പി തുള്ളാൻ വായോ... അപരാധി(1977), ഒഎൻവി കുറുപ്പിന്റെ ഒന്നാം തുമ്പീ നീയോടി വാ... ഇവയാണ് ഗാനങ്ങൾ. സുജാത മോഹനും അമ്പിളിയും സംഘവും പാടിയ തുമ്പി തുമ്പി തുള്ളാൻ വായോ... സലിൽ ചൗധരിയുടെ ഈണത്തിൽ മലയാളികേട്ട ആദ്യ ഓണപ്പാട്ടാണ്. 300 ചലച്ചിത്രങ്ങൾക്കായി 1500 ഓളം ഗാനങ്ങൾ രചിച്ച ഭാസ്കരൻ മാഷിനൊപ്പം സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ച ഏക ചലച്ചിത്രമാണ് 1977 ഫെബ്രുവരി 10നു പുറത്തുവന്ന 'അപരാധി'.

പൂർണരൂപം വായിക്കാം...

സലിൽ ചൗധരി
സലിൽ ചൗധരി

മറക്കാനാകുമോ ഈ ദേവരാഗങ്ങൾ

മലയാള സിനിമാഗാനചരിത്രത്തിൽ ഈണങ്ങളുടെ മഹാസാഗരം തീർത്തസംഗീത സംവിധായകനാണ് ജി.ദേവരാജൻ. മലയാളത്തിലെ മികച്ച സിനിമാ, നാടക ഗാനങ്ങളില്‍ പലതും ദേവരാജ സംഗീതത്തിൽ പാടിപ്പതിഞ്ഞവയാണ്. ആ നിത്യഹരിത ഗാനസാഗരത്തിലെ എണ്ണമറ്റ ഈണങ്ങൾ മലയാളിമനസ്സിൽ ലാളിത്യമാർന്ന രാഗവൈവിധ്യങ്ങളുടെ ഭാവമുദ്രകള്‍ ഇന്നും അണിയിച്ചുകൊണ്ടിരിക്കുന്നു.

പൂർണരൂപം വായിക്കാം...

Devarajan-Master
English Summary:

Nostalgic Onam songs in Malayalam movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com