മാളവികയുടെ ഹോട്ട് ലുക്കിൽ കണ്ണുടക്കി ആരാധകർ! നിലം തൊടാതെ പാട്ട്; കോടികൾ കടന്ന് കാഴ്ചക്കാർ
Mail This Article
നടി മാളവിക മോഹനൻ ഗ്ലാമർ ലുക്കിൽ എത്തിയ ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ പാട്ട് ആരാധകരെ വാരിക്കൂട്ടുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് യുട്യൂബിൽ റിലീസായ ഗാനം ഒരു കോടിയിലധികം പ്രേക്ഷകരെ സ്വന്തമാക്കി തേരോട്ടം തുടരുകയാണ്. സംഗീതത്രയമായ ശങ്കർ എസ്സാൻ ലോയ് ഈണം പകർന്നിരിക്കുന്ന റൊമാന്റിക് ട്രാക്ക് ആലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും പ്രതിഭ സിങ് ഭാഗേലും ചേർന്നാണ്. ജാവേദ് അക്തറിന്റേതാണു വരികൾ.
മാളവികയുടെ ഗ്ലാമർ ലുക്ക് ആണ് പാട്ടിന്റെ മുഖ്യ ആകർഷണം. ബിക്കീനിയിൽ പ്രത്യക്ഷപ്പെട്ട നടിക്കൊപ്പം ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിയെ കാണാനാകും. മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ യുദ്ധ്ര. നടിയുടെ ഗ്ലാമർ അവതാരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
2013ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആയാണ് മാളവിക മോഹനൻ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട്, തമിഴിലും കന്നടയിലും ഹിന്ദിയിലും മാളവിക സിനിമകൾ ചെയ്തു. മജീദ് മജീദിയുടെ 'ബിയോണ്ട് ദ് ക്ലൗഡ്സ്' ആണ് മാളവികയുടെ ആദ്യ ഹിന്ദി ചിത്രം.