ADVERTISEMENT

സംഗീതസംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിട്ട് സുഹൃത്ത് ഷിനു പ്രേം. ചിത്രത്തിനൊപ്പം ഷിനു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടി. നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നു. 

ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇതോടെ ആരാണ് ഷിനു എന്നായി സമൂഹമാധ്യമത്തിലെ ചർച്ചകൾ. മോഡൽ ആണ് ഷിനു പ്രേം. 2023ൽ മിസ് തൃശൂർ ആയി കിരീടം ചൂടി. കേരളത്തിലെ വിവിധ സൗന്ദര്യമത്സര വേദികളിൽ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. 

പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്ക് വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. 

English Summary:

Model Shinu Prem shares the picture with Gopi Sundar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT