സ്നേഹവും പ്രാർഥനയും: തൊഴുകൈകളോടെ അമൃത
Mail This Article
ക്ഷേത്രത്തിൽ നിന്നും പ്രാർഥനയ്ക്കു ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ‘കൂപ്പുകൈ’ ഇമോജി ചേർത്ത് ഇൗ ചിത്രം ഫെയ്സ്ബുക്കിൽ അമൃത പങ്കു വച്ചപ്പോൾ ‘സ്നേഹവും പ്രാർഥനകളും’ എന്നെഴുതിയാണ് ഇൻസ്റ്റഗ്രാമിൽ മറ്റൊരു ചിത്രം അമൃത ചിത്രം പോസ്റ്റ് ചെയ്തത്.
കയ്യിൽ പ്രസാദവും പൂവും ചേർത്ത് പിടിച്ച അമൃതയുടെ ചിരിച്ച മുഖത്തോടുകൂടിയുള്ള ചിത്രത്തിന് കീഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്', 'അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു. ഇനി സമാധാനം ഉണ്ടാകട്ടെ' തുടങ്ങിയ കമന്റുകൾ പ്രേക്ഷകർ ചിത്രത്തിൽ ചേർത്തിരിക്കുന്നു.
മുൻഭർത്താവിന്റെ പേരിൽ അമൃത നൽകിയ പരാതിയും തുടർന്നുണ്ടായ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. വലിയ പ്രശ്നങ്ങളിൽ നിന്ന് തങ്ങൾ കര കയറാൻ ശ്രമിക്കുകയാണെന്നും അതിന് തങ്ങളെ സഹായിക്കണമെന്നും അമൃതയും അഭിരാമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.