ADVERTISEMENT

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ.ജി.പണിക്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഭൂമിയിൽ’ എന്നു തുടങ്ങുന്ന പാട്ടിന് ആർജെ കാർത്തിക് ആണ് വരികൾ കുറിച്ചത്. മനു രമേശൻ ഈണമൊരുക്കിയ ഗാനം അമൽ ജോസ് ആലപിച്ചു. 

മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘അമ്പട ഞാനേ‍...’ എന്ന പാട്ടും ആസ്വാദകശ്രദ്ധ നേടിയിരുന്നു. 

പ്രിയദർശന്റെ സഹ സംവിധായകനായിരുന്ന വരുൺ.ജി.പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘ഞാൻ കണ്ടതാ സാറേ’. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു ചിത്രം നിർമിക്കുന്നു. ദീപു കരുണാകരനാണ് കോ-പ്രൊഡ്യൂസർ.

ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവംബർ 22ന് ചിത്രം പ്രദർശനത്തിനെത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com