ADVERTISEMENT

കാളിദാസ്–താരിണി വിവാഹ റിസപ്ഷന്റെ ആഘോഷ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആഘോഷ വേളയിൽ ജയറാമും കുടുംബവും പഞ്ചാബി പാട്ടിനു ചുവടുവയ്ക്കുന്നതു കാണാനാകും. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ ജയറാമിന്റെ മാസ് എൻട്രി! 

പാട്ടിനൊപ്പം ഡബിൾ എനർജിയിൽ ആറാടുന്ന ജയറാമിനെയാണ് വിഡിയോയിൽ കാണാനാകുന്നത്. കാളിദാസും താരിണിയും ആദ്യാവസാനം ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട് ആഘോഷത്തിൽ. ഇതിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‌

ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും 8നുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി.

English Summary:

Jayaram and family dancing with Punjabi song

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com