വയലിനിൽ വിസ്മയം തീർത്ത് ശബരീഷ് പ്രഭാകർ; മനം നിറഞ്ഞ് ആസ്വാദകർ

Mail This Article
വയലിൻ തന്ത്രികളുടെ മാന്ത്രികതയിലേക്ക് ആസ്വാദകരെ ക്ഷണിച്ച് ശബരീഷ് പ്രഭാകറിന്റെ പുതിയ വിഡിയോ. പ്രശസ്തമായ കൊച്ചിൻ സ്ട്രിങ്സ് കലാകാരന്മാർക്കും ഇമ്മോർട്ടൽ രാഗ ബാൻഡിനും ഒപ്പമാണ് ശബരീഷിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം.
എ.ആർ.റഹ്മാൻ ഈണം പകർന്ന വിണ്ണൈതാണ്ടി വരുവായാ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങളിലെ രണ്ടു ഗാനങ്ങൾക്കാണ് ശബരീഷ് കവർ പതിപ്പ് ഒരുക്കിയത്. അതിഗംഭീരമായ സംഗീതാനുഭവമാണ് കവർ പതിപ്പെന്ന് ആസ്വാദകർ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലാണ് ശബരീഷ് കവർ പതിപ്പ് റിലീസ് ചെയ്തിരിക്കുന്നത്.
അനന്ചരാമൻ അനിൽ, ജസ്റ്റിൻ കൈനിക്കാട്ട്, ജാക്സൺ സെബാസ്റ്റ്യൻ, ജാഫർ ഹനീഫ, മരിയദാസ് വട്ടമാക്കൽ, ജേക്കബ് വട്ടമാക്കൽ, സജു, ഡാനി ജോൺ, ആൽബിൻ ജോസ് എന്നിവരാണ് ശബരീഷിനൊപ്പം കവർ പതിപ്പിൽ പ്രത്യക്ഷപ്പെടുന്നത്. ജോസഫ് മാത്യു സംവിധാനവും എഡിറ്റും നിർവഹിച്ചിരിക്കുന്ന വിഡിയോ ക്യാമറ ചെയ്തിരിക്കുന്നത് ജോയ്സൺ പോളും അലൻ ജെഫ്രിയുമാണ്.