ADVERTISEMENT

തെലുങ്ക് ഫാസ്റ്റ് നമ്പറിന് ചുവടു വച്ച് മലയാളി താരം റെബ മോണിക്ക ജോൺ. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് റെബയുടെ ഡാൻസ് നമ്പർ. അസാധ്യ മെയ്‍വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിങ് ചാർട്ടിൽ മുൻപിലുണ്ട്. 

കല്യാൺ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീംസ് സസിർലയോ ഈണം പകർന്ന ഗാനമാണ് സ്വാതി റെഡ്ഢി. ഭീംസും സ്വാതി റെഡ്ഢിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗാംഗുലയുടേതാണ് വരികൾ. 

തെലുങ്കിലെ ഈ ഫാസ്റ്റ് നമ്പറിന്റെ പ്രധാന ആകർഷണം റെബയുടെ ചുവടുകളാണ്. റെബ ഇത്ര നന്നായി നൃത്തം ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ അദ്ഭുതം. പാട്ടിന്റെ റീലുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ, എണ്ണത്തിൽ വളരെ കുറവ് ചിത്രങ്ങളെ അഭിനയിച്ചിട്ടുള്ളൂ; മലയാളത്തിലും തമിഴിലും. തമിഴിൽ ജാരുഗണ്ടി ആയിരുന്നു അരങ്ങേറ്റ ചിത്രം. വിജയ് ചിത്രം ബിഗിലിലെ അനിത എന്ന റെബയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

English Summary:

Malayalam actress Reba Monica John surprises fans with her graceful and agile dance performance in the trending Telugu item number from "Mad Square." Her unexpected talent has made the song a viral sensation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com