ADVERTISEMENT

യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട പ്രാവിൻകൂട് ഷാപ്പിലെ ആദ്യ ഗാനമിറങ്ങി. ‘ചെത്ത് സോങ്’ എന്ന പേരിട്ടിരിക്കുന്ന പാട്ടിന്റെ ‌ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. നാടൻ ഫീലുള്ള പാട്ടിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

അപർണ ഹരികുമാർ, പത്മജ ശ്രീനിവാസൻ, ഇന്ദു സനത്, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ആലാപനം. ഏഴര ലക്ഷത്തിലധികം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ മുന്നിലുണ്ട് ചെത്ത് സോങ്. ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. കള്ളുഷാപ്പിന്റെ ശരിക്കുള്ള ഫീൽ പങ്കുവയ്ക്കുന്നതാണ് ഗാനം. ചെത്തിയിറക്കണ കള്ളും, എരിപൊരി രുചി തീർക്കുന്ന കറികളും, അതിനു ചുറ്റും കൂടുന്ന മനുഷ്യരും പാട്ടിൽ നിറയുന്നുണ്ട്.

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെയാണ് പങ്കുവയ്ക്കുന്നത്. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ തരംഗമായിരുന്നു. ചിത്രം ജനുവരി 16ന് തിയറ്ററുകളിലെത്തും.

English Summary:

Pravinkood shap song is out

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com