വിവാഹം കഴിഞ്ഞിട്ട് 25 വർഷം; പ്രണയത്തിന് 39 വയസ്സ്! ആഘോഷിച്ച് എം.ജി.ശ്രീകുമാറും ഭാര്യയും

Mail This Article
വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും. ശ്രീകുമാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ തന്നെയാണ് വിവാഹവാർഷികത്തിന്റെ സന്തോഷം അറിയിച്ചത്. ‘പ്രണയം ഒരു സ്വപ്നവും വിവാഹം ഒരു സത്യവും. വർഷങ്ങൾ കടന്നുപോയേക്കാം എന്നാൽ ഓർമകൾ മായുന്നില്ല’ എന്ന് ലേഖ പറയുന്നു.
ദാമ്പത്യ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ് എം.ജി.ശ്രീകുമാറും ലേഖയും. 2000 ൽ കൊല്ലൂർ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു മുൻപ് ഏകദേശം 14 വർഷത്തോളം ലിവിങ് ടുഗെദർ ആയിരുന്നു. പ്രണയകാലത്തിന്റെ 39 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഇരുവരും ഇപ്പോൾ.
1986 ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.