വീണ്ടും അനിരുദ്ധ് മാജിക്; ആവേശപ്പാട്ടുമായി വിടാമുയർച്ചി ട്രെൻഡിങ്ങിൽ

Mail This Article
അജിത് നായകനായെത്തുന്ന ബ്രഹ്മാണ്ഡചിത്രം വിടാമുയർച്ചിയിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനം ട്രെൻഡിങ്ങിൽ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികൾ. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്.
ആക്‌ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് ചിത്രമാണ് വിടാമുയർച്ചി. അജിത്തിനു പുറമെ അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.
ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് എൻ.ബി. ശ്രീകാന്ത്, കലാസംവിധാനം മിലൻ, സംഘട്ടന സംവിധാനംസുപ്രീം സുന്ദർ, വസ്ത്രാലങ്കാരം അനു വർദ്ധൻ, വിഎഫ്എക്സ് ഹരിഹരസുധൻ, സ്റ്റിൽസ് ആനന്ദ് കുമാർ, പിആർഒ ശബരി.