കോൾഡ്പ്ലേ ക്രിസിന്റെ ഹോട്ട്സ്റ്റാർ ഷാറുഖ്; ഇന്ത്യ പ്രിയപ്പെട്ട ഇടമെന്നും സംഘം

Mail This Article
സംഗീതപരിപാടിക്കു വീണ്ടും മുംബൈയിലെത്തിയ കോൾഡ്പ്ലേയുടെ മിന്നും താരം ക്രിസ് മാർട്ടിന്റെ ഇഷ്ടതാരം ഷാറുഖ് ഖാൻ. വേദിയിൽ ‘ഷാറുഖ് ഖാൻ ഫോർ എവർ’ എന്നു വിളിച്ചു പറഞ്ഞത് വൻ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. 2019ലും ഷാറുഖ് ഖാൻ ഫോർ എവർ എന്ന കുറിപ്പ് അദ്ദേഹം എക്സിൽ (അന്നത്തെ ട്വിറ്റർ) പങ്കുവച്ചിരുന്നു. ഈ വാക്കുകൾ തനിക്ക് ആദരമാണെന്നു ഷാറുഖ് മറുപടി കുറിച്ചു.
ജനുവരി 26 വരെ കോൾഡ്പ്ലേ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. മറാഠിയിലും ഹിന്ദിയിലും സംസാരിച്ച് കാണികളെ കയ്യിലെടുത്ത ക്രിസ് ‘ലോകത്ത് ഞങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്ന്’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചു കയ്യടി നേടി.
ശനിയാഴ്ചയാണ് കോൾഡ്പ്ലേയുടെ സംഗീതനിശയ്ക്ക് മുംബൈയിൽ തുടക്കമായത്. ബാൻഡ് അംഗങ്ങളായ ക്രിസ് മാർട്ടിൻ, ജോണി ബക്‌ലൻഡ്, ഗയ് ബെറിമാൻ, വിൽ ചാംപ്യൻ എന്നിവരെ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്. മുംബൈയിലെ പരിപാടി ഇന്ന് സമാപിക്കും. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 25, 26 തീയതികളിലാണ് ബാൻഡിന്റെ അടുത്ത പരിപാടി. അഹമ്മദാബാദിലെ പരിപാടി ഡിസ്നി, ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിൽ തത്സമയം സംപ്രേഷണം ചെയ്യും.