ADVERTISEMENT

ആരാധകർക്കു സർപ്രൈസ് പാട്ടുമായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് സഞ്ജു ‘പെഹ്‌ല നഷാ’ എന്ന ഹിന്ദി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജുവിന്റെ പാട്ട്. ഇരുവരും ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

സഞ്ജുവിനെ ചേർത്തുപിടിച്ചുകൊണ്ട് അഭിഷേക് ഗാനം ആലപിക്കുന്നതും ഏറെ ആസ്വദിച്ച് സഞ്ജു ആലാപനത്തിൽ പങ്കുചേരുന്നതും ദൃശ്യങ്ങളിൽ കാണാനാകും. പാട്ട് കേട്ട് പ്രോത്സാഹിപ്പിച്ച് സഹപ്രവർത്തകർ ചുറ്റിലുമുണ്ട്. ‘എട മോനെ, സഞ്ജു സാംസൺ’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു പാട്ട് അവസാനിപ്പിക്കുന്നത്. യാതൊന്നും അസാധ്യമല്ലെന്നും താൻ പാട്ട് പാടിയെന്നും അതിശയത്തോടെ സഞ്ജു പ്രതികരിച്ചു.

ദേശീയ ടീമിന് പ്രാധാന്യം നൽകിയതിനെത്തുടർന്ന് പ്രാദേശിക മത്സരങ്ങൾ കളിക്കാത്തതിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ വിവാദങ്ങൾ കനക്കുന്നതിനിടയിലാണ് സഞ്ജു പാട്ടുമായി രംഗത്തുവന്നിരിക്കുന്നത്. പിന്നാലെ വിവാദങ്ങളെയും പാട്ടിനെയും തമ്മിൽ ബന്ധപ്പെടുത്തി ആരാധകരുടെ പലവിധ പ്രതികരണങ്ങളും എത്തി.

വിവാദങ്ങളെയെല്ലാം പാട്ടും പാടി പറപ്പിക്കുകയാണോ സഞ്ജു എന്ന് ആരാധകർ ചോദിക്കുന്നു. ‘സഞ്ജു ഇവിടെ പാട്ടും പാടി നടക്കുന്നു, കെസിഎ അവിടെ ചക്ര ശ്വാസം വലിക്കുന്നു’, ‘മുത്തേ കേരളത്തിനു വേണ്ടി തന്നെ കളിച്ചേക്കണേടാ കുട്ടാ’ എന്നാണു മറ്റു ചില പ്രതികരണങ്ങൾ. ‘കളം മാറ്റിച്ചവിട്ടിയോ സഞ്ജു’ എന്നും ചിലർ തമാശ രൂപേണ ചോദിക്കുന്നുണ്ട്. സഞ്ജുവിന്റെയും അഭിഷേകിന്റെയും പാട്ട് ഇതിനകം ദശലക്ഷക്കണക്കിനു ഹൃദയങ്ങൾ ആസ്വദിച്ചുകഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവും സഞ്ജുവിന്റെ പാട്ടിനോടു പ്രതികരിച്ചിട്ടുണ്ട്.

English Summary:

Sanju Samson singing video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com