പുത്തൻ പാട്ടുമായി ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’; ഹൃദയങ്ങൾ കീഴടക്കി ചാരുശീലേ...

Mail This Article
സിദ്ധാർഥ് ഭരതൻ മുഖ്യ വേഷത്തിലെത്തുന്ന ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ചാരുശീലേ...’ എന്നു തുടങ്ങുന്ന പാട്ടിന് ദിൻ നാഥ് പുത്തഞ്ചേരിയാണ് വരികൾ കുറിച്ചത്. രാംനാഥ് ഈണമൊരുക്കിയ ഗാനം ഹരിഹരനും രേഷ്മ രാഘവേന്ദ്രനും ചേർന്നാലപിച്ചു.
‘ചാരുശീലേ...’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഹരിഹരന്റെ ആലാപനം ഹൃദയത്തെ സ്പർശിക്കുന്നു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. രേഷ്മയുടെ സ്വരഭംഗിയും പ്രശംസിക്കപ്പെടുന്നുണ്ട്.
ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’. ജെഎം ഇൻഫോർട്ടെയ്ൻമെന്റ് ചിത്രം നിർമിക്കുന്നു. വിഷ്ണുരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.