വിവാഹമോചന വാർത്തയ്ക്കിടെ ഭാര്യയെ അൺഫോളോ ചെയ്ത് ജസ്റ്റിൻ ബീബർ; ഒടുവിൽ ട്വിസ്റ്റ്!

Mail This Article
പോപ്പ് താരം ജസ്റ്റിൻ ബീബറും പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനും വേർപിരിയുന്നുവെന്ന് അഭ്യൂഹം. കഴിഞ്ഞ കുറച്ചു നാളുകളായി ഇക്കാര്യം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ബീബർ സമൂഹമാധ്യമങ്ങളിൽ ഹെയ്‌ലിയെ അൺഫോളോ ചെയ്തതോടെ സംശയങ്ങൾ ബലപ്പെടുകയാണ്. വിഷയം ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്കു തുടക്കമിട്ടു കഴിഞ്ഞു. ഇതിനിടെ, ആരോ ഒരാൾ തന്റെ അക്കൗണ്ടിൽ കയറി ഹെയ്‌ലിയെ അൺഫോളോ ചെയ്തതാണെന്ന വിശദീകരണവുമായി ബീബർ തന്നെ രംഗത്തെത്തി. വിവാഹമോചനം സംബന്ധിച്ച് ഔദ്യോഗികമായി യാതൊന്നും പ്രതികരിച്ചിട്ടുമില്ല.
ജസ്റ്റിൻ ബീബറും ഹെയ്‌ലിയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന തരത്തിൽ മുൻപ് പല തവണ റിപ്പോർട്ടുകൾ വന്നിരുന്നു. ജസ്റ്റിന്റെ പക്വതയില്ലാത്ത പെരുമാറ്റവും കുട്ടിത്തം നിറഞ്ഞ പ്രവൃത്തികളുമെല്ലാം ഹെയ്‌ലിയെ നിരാശയിലേക്കെത്തിച്ചുവെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുൻപ് ബീബറും ഹെയ്‌ലിയും പൊതു ഇടങ്ങളിൽ തുറന്നു പറഞ്ഞത് ചർച്ചയായിരുന്നു.
2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. 2024 ഓഗസ്റ്റിൽ ഇരുവർക്കും ആദ്യകൺമണി പിറന്നു. ‘ജാക്ക് ബ്ലൂസ് ബീബർ എന്നാണ് ദമ്പതികൾ മകനു പേര് നൽകിയിരിക്കുന്നത്. ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കുന്നതു പതിവാണ്.