ഇളയരാജയുടെ മകൾ ഭവതാരിണിയുടെ ഓർമകൾക്ക് ഒരു വയസ്സ്; കണ്ണീരണിഞ്ഞ് ഉറ്റവർ

Mail This Article
സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയും സംഗീതസംവിധായികയുമായ ഭവതാരിണിയുടെ ഓർമകൾക്ക് ഒരു വയസ്സ്. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ 47ാം വയസ്സിലാണ് ഭവതാരിണി വിടവാങ്ങിയത്. ഗായികയുടെ വേർപാട് സംഗീതലോകത്തെ ഏറെ വേദനിപ്പിച്ചു.
1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.
മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളചിത്രമായ ‘മായാനദി’ ആണ് അവസാന ചിത്രം.