ADVERTISEMENT

അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ വിങ്ങി സംഗീതസംവിധായകൻ ഗോപി സുന്ദർ. എന്നും തന്റെ വഴികാട്ടിയും കരുത്തും അമ്മയായിരുന്നുവെന്നും ഇനിയും അമ്മ കൂടെത്തന്നെ ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നതായും വികാരാധീനനായി ഗോപി സുന്ദർ പ്രതികരിച്ചു. 

‘അമ്മേ, എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള കരുത്തും നല്‍കിയത് അമ്മയാണ്. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും അമ്മ പകര്‍ന്നുനല്‍കിയ സ്‌നേഹമുണ്ട്. അമ്മ എങ്ങും പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോ ചുവടിലും അമ്മ ജീവിക്കുന്നു. അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയാണ്. അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. അമ്മ എന്നും എന്റെ ശക്തിയും വഴികാട്ടിയുമായിരിക്കും’, ഗോപി സുന്ദർ ദുഃഖത്തോടെ പ്രതികരിച്ചു. 

തൃശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. സംസ്‌കാരം വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും.

English Summary:

Gopi Sundar shares heartfelt note on late mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com