ADVERTISEMENT

പ്രണയദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. ഇരുവരും പങ്കുവച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. പ്രിയങ്കയ്ക്കൊപ്പമുള്ള സെൽഫി പങ്കിട്ടുകൊണ്ട് ‘എന്റെ എക്കാലത്തെയും വാലന്റൈൻ’ എന്ന് നിക് കുറിച്ചു. ‘നമ്മൾ എങ്ങനെ തുടങ്ങിയെന്നും എങ്ങനെ മുന്നോട്ടു പോകുന്നുവെന്നും നോക്കൂ. എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവന് പ്രണയദിനാശംസകൾ’, എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ ആശംസ. 

പ്രണയകാലത്തിന്റെ തുടക്കത്തിലെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. എന്നും ഇതുപോലെ ചേർന്നിരിക്കട്ടെയെന്നും പ്രിയങ്കയും നിക്കും ആണ് ഏറ്റവും മികച്ച കമിതാക്കളെന്നും ആരാധകർ പ്രതികരിച്ചു. 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 

നിക്കും പ്രിയങ്കയും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്നുകേട്ട ചർച്ചകളിൽ പലതും പ്രായവ്യത്യാസം സംബന്ധിച്ചുള്ളതായിരുന്നു. ദമ്പതികൾ ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ പുറത്തുവന്നു. എന്നാൽ താരദമ്പതികൾ വിജയകരമായ ദാമ്പത്യത്തിന്റെ 7ാം വർഷത്തിലാണിപ്പോൾ. 2022 ജനുവരിയിൽ നിക്കിനും പ്രിയങ്കയ്ക്കും മകൾ പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com