പൈങ്കിളിയിലെ നിർണായക രംഗങ്ങളിലെ പാട്ട്; ‘ലോക്ക് ലോക്ക്’ ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘പൈങ്കിളി’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് ആസ്വാദകശ്രദ്ധ നേടുന്നു. ‘ലോക്ക് ലോക്ക്’ എന്ന പേരിലൊരുക്കിയ പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം ജോർജ് പീറ്ററും സുബ്ലാഷിനിയും ചേർന്നാലപിച്ചു. ചിത്രത്തിലെ നിർണായക രംഗങ്ങളിലെ ഗാനമാണിത്. ‘ലോക്ക് ലോക്ക്’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’, ‘വാഴ്ക്കൈ’ എന്നീ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ‘പൈങ്കിളി’. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. അർജുൻ സേതു ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി.ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരും പൈങ്കിളിയിൽ വേഷമിടുന്നു. ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തിയ ചിത്രത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്.