‘മിസ് യു അമ്മ’; ഓർമച്ചിത്രം പങ്കിട്ട് ഗോപി സുന്ദർ, കണ്ണ് നിറഞ്ഞ് ആരാധകരും

Mail This Article
അമ്മയ്ക്കൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ച് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് ഗോപി പങ്കുവച്ചത്. ‘ഐ മിസ് യു അമ്മ’ എന്ന് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിനു താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഗോപി സുന്ദറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഈ വലിയ വേദനയെ അതിജീവിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും ആരാധകർ കുറിച്ചു.
ജനുവരി 30നാണ് ഗോപി സുന്ദറിന്റെ മാതാവ് ലിവി സുരേഷ് ബാബു (65) അന്തരിച്ചത്. എന്നും തന്റെ വഴികാട്ടിയും കരുത്തും അമ്മയായിരുന്നുവെന്നും ഇനിയും അമ്മ കൂടെത്തന്നെ ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നതായും പറഞ്ഞ് ഗോപി തന്നെയാണ് അമ്മയുടെ വിയോഗ വാർത്ത ഔദ്യോഗികമായി അറിയിച്ചത്.
ലിവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഗോപി സുന്ദറിന്റെ ആശ്വസിപ്പിച്ച് ഗായകരായ അമൃത സുരേഷ്, അഭിരാമി സുരേഷ്, അഭയ ഹിരൺമയി തുടങ്ങി നിരവധി പ്രമുഖർ എത്തിയിരുന്നു. ഇപ്പോൾ അമ്മയ്ക്കൊപ്പമുള്ള ഓർമ ചിത്രം ഗോപി സുന്ദർ പങ്കുവച്ചത് ആരാധകരെയും വേദനിപ്പിക്കുകയാണ്.