പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരൻ; ഇളയരാജയുടെ ‘വാലിയന്റ്’ ചരിത്രത്തിലേക്ക്

Mail This Article
ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച് സംഗീതജ്ഞൻ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തിയറ്ററിലായിരുന്നു പരിപാടി. ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടിയാണ് വേദിയിൽ അരങ്ങേറിയത്.
ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള ഒരു സംഗീതസംവിധായകൻ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്നത്. റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയിൽ പങ്കുചേർന്നത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും വേദിയിൽ നടന്നു.
പാശ്ചാത്യ സംഗീത ഘടകങ്ങൾ സിനിമാ സംഗീതത്തിനായി ഉപയോഗിച്ച ആദ്യ ഇന്ത്യക്കാരന്‍, മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതഞ്ജൻ എന്നീ ബഹുമതികൾ ഇനി ഇളയരാജയ്ക്കു സ്വന്തം. റോയൽ സ്കോട്ടിഷ് നാഷനൽ ഓർക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ ‘വാലിയന്റ്്’ റെക്കോർഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഓർക്കസ്ട്രയിലെ അംഗങ്ങളെ പരിചയപ്പെടുന്ന ഇളയരാജയയെ ദൃശ്യങ്ങളിൽ കാണാം.