ശാർക്കരയിൽ വാഴും ജഗദീശ്വരീ...; മനം നിറച്ച് സംഗീത വിഡിയോ

Mail This Article
×
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ദൃശ്യവേദി പുറത്തിറക്കിയ മ്യൂസിക് വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ശാർക്കര ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രമേയമാക്കിയാണ് ‘ശാർക്കരയിൽ വാഴും ജഗദീശ്വരീ..’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്.
ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും ദൃശ്യാവിഷ്ക്കാരവും നിർവഹിച്ചിരിക്കുന്നത് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അധ്യാപകനായ സജീവ് മോഹനാണ്. കലാമണ്ഡലം ഭവ്യ വിജയൻ പാട്ടിന് നൃത്താവിഷ്ക്കാരമൊരുക്കി. അനിൽ ഡിവൈൻ, അരുൺ എന്നിവര്‍ ചേർന്നാണു ഛായാഗ്രഹണം. എഡിറ്റിങ്: മിഥുൻ എ.എം. ദിലൻ ദിലീപ് ആണ് നിർമാണം.
English Summary:
Sarkarayil vazhum jagadeeswaree Devotional song
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.