ADVERTISEMENT

പാപ്പരാസികളോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ ജസ്റ്റിൻ ബീബർ. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം കലിഫോർണിയയിലെ ഒരു കോഫി ഷോപ്പിലേക്കു പോകും വഴി തന്റെ ചിത്രങ്ങളെടുക്കാൻ കാത്തു നിന്നവരോടായിരുന്നു ബീബറിന്റെ പ്രതികരണം. ‘ഗുഡ് മോണിങ്’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്ത ഒരാളോട്, തനിക്കിത് തികച്ചും മോശമായ സുപ്രഭാതമാണെന്നും നിങ്ങൾ എന്തിനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ബീബർ ദേഷ്യത്തോടെ പ്രതികരിച്ചു.

തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പാപ്പരാസികൾക്കു മുന്നിൽ ബീബർ കൈ വച്ച് മുഖം മറച്ചു. വീണ്ടും ക്യാമറക്കണ്ണുകൾ വേട്ടയാടിയപ്പോൾ ബീബർ പാപ്പരാസികൾക്കു നേരെ തിരിഞ്ഞ് ആക്രോശിച്ചു. ‘നിങ്ങൾക്കു പണം മാത്രമാണ് വലുത്. പണം, പണം, പണം. അതിനപ്പുറം നിങ്ങൾക്ക് യാതൊന്നും വേണ്ട. മനുഷ്യത്വം എന്നൊരു വലിയ കാര്യമുണ്ട്. ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് നിങ്ങൾക്കു യാതൊരു ചിന്തയുമില്ല. കടക്ക് പുറത്ത്’ ക്യാമറക്കണ്ണുകൾ മറച്ചുകൊണ്ട് ജസ്റ്റിൻ ബീബർ അലറി. 

പാപ്പരാസികളോടുള്ള ബീബറിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങൾ ഇതിനകം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ഗായകനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സെലിബ്രിറ്റീസിനും സ്വകാര്യത ആവശ്യമാണെന്നും അനുവാദം കൂടാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശരിയല്ലെന്നും ഒരുവിഭാഗം വാദിച്ചു. അതേസമയം, പൊതു ഇടത്തിൽ എങ്ങനെ പെരുമാറണമെന്ന് ബീബർ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com