ADVERTISEMENT

ആസ്വാദകഹൃദയങ്ങൾ കീഴടക്കി കൃഷ്ണഭക്തിഗാനം ‘കാഴ്ചശീവേലി’. ഗുരുവായൂരപ്പനെ ഒരുനോക്കു കാണുവാൻ അമ്പലനടയിലെത്തിയ ഭക്തയുടെ മനസ്സിന്റെ സഞ്ചാരമാണ് നൃത്ത ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. താര രവിശങ്കറും രാഗശ്രീ കലാകേന്ദ്രത്തിലെ നർത്തകരും നൃത്താർച്ചനയുമായി ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. 

kazhchasheeveli-song-release
ഗുരുവായൂരമ്പലനടയിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ‘കാഴ്ചശീവേലി’ പ്രകാശനം ചെയ്യുന്നു.

എം.നന്ദകുമാർ ആണ് ‘കാഴ്ചശീവേലി’ക്കു വരികൾ കുറിച്ചത്. ഒ.കെ.രവിശങ്കർ ഈണം നൽകിയ ഗാനം നീത ആലപിച്ചു. വിഡിയോ ഇതിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ദേവന മ്യൂസിക്കിന്റെ ബാനറിലാണ് പാട്ട് പുറത്തിറക്കിയത്. സുനീഷ് ബെൻസൺ ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നു. 

English Summary:

Kazhchasheeveli musical video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com