ADVERTISEMENT

ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ നടന്ന വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയും കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ചിരുന്നു. പച്ചപ്പട്ടുസാരിയുടുത്ത് അതിസുന്ദരിയായി ദിയ ചടങ്ങിനെത്തിയ‍ത്. ഇപ്പോൾ സഹോദരിമാർക്കും ഭർത്താവ് അശ്വിനുമൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോയാണ് ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 

അശ്വിന് ഡാൻസ് സ്റ്റെപ്പുകൾ അറിയില്ലായിരുന്നു എന്നാണ് വിഡിയോയിൽ ദിയ കുറിച്ചിരിക്കുന്നത്. ‘സ്റ്റെപ്പ് അറിയില്ലെങ്കിലും അശ്വിൻ നന്നായി ‍ഡാൻസ് കളിച്ചു’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ദിയയുടെ ഡാൻസിനും ആരാധകർ ഏറെയാണ്. സഹോദരിമാർക്കൊപ്പമുള്ള ഡാൻസ് വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹൻസികയുടെ ഡാൻസിനാണു ആരാധകർ കൂടുതൽ. പാട്ടിന്റെ അവസാനം ഹൻസിക സ്റ്റെപ്പ് തെറ്റിക്കുന്നുണ്ടെങ്കിലും അതു ‘അറിഞ്ഞില്ല’ ‘ക്യൂട്ടാണ്’ ‘ചിരിച്ച് ചത്തു’ എന്നാണ് ആരാധകർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ട്രെൻഡായ തമിഴ് പാട്ടുകൾക്കാണ് എല്ലാവരും നൃത്തം ചെയ്യുന്നത്. 

ഡാൻസ് വിഡിയോയുടെ താഴെ ഇഷാനിയുടെ വസ്ത്രത്തെക്കുറിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. പച്ചയിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമായിരുന്നു ഇഷാനിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള ഹെവി ചോക്കറും കമ്മലുമാണ് ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്. ഇഷാനിയെ പോലെ ദാവണിയിൽ നാടൻ സുന്ദരിമാരായാണ് ഹൻസികയും അഹാനയും പരിപാടിയിൽ പങ്കെടുത്തത്. 

English Summary:

Diya Krishna's Valakaappu dance video goes viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com