‘അമൂല്യമായ 45 മിനിറ്റ് സംഭാഷണം’; യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാർത്തിക് ദേവരാജ്

Mail This Article
യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ കാർത്തിക് ദേവരാജ്. യുഎസിലെ യേശുദാസിന്റെ വീട്ടിൽവച്ച് കൂടിക്കാഴ്ച നടത്തയിതിന്റെ ചിത്രങ്ങളാണ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അമൂല്യമായ 45 മിനിറ്റ് സംഭാഷണം’ എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ചിത്രം പങ്കുവച്ചിരിക്കുന്നത്. യേശുദാസും കാർത്തിക്കിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
വലിയ ജനശ്രദ്ധയാണ് ചിത്രത്തിന് ലഭിക്കുന്നത്. യേശുദാസിനൊപ്പം കാർത്തിക് ദേവരാജിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ. അദ്ദേഹത്തിനൊപ്പം ഇത്രയും സമയം ചെലവഴിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. സംഗീത പരിപാടിയ്ക്കായി യുഎസിൽ എത്തിയതായിരുന്നു കാർത്തിക് ദേവരാജ്.
യേശുദാസിനോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെടുന്ന കമന്റുകളും പോസ്റ്റിനു താഴെ കാണാം. കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. എന്നാൽ 85ാം വയസ്സിലും വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്.