‘ഞാൻ പ്രണയം വിട്ടു, പ്രണയവുമായി ഒരു പരിപാടിയുമില്ല’; അമൃത സുരേഷ്

Mail This Article
പ്രണയ ഗാനങ്ങൾ ഇപ്പോൾ പാടാറില്ലെന്ന് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. പണ്ട് പ്രണയഗാനങ്ങൾ മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ എന്നും ഗായിക പറഞ്ഞു. ചാലക്കുടിയിൽ നടന്ന സംഗീത പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു താരം.
‘പണ്ട് ഫുൾ പ്രണയ ഗാനങ്ങളായിരുന്നു ഞാൻ പാടാറുണ്ടായിരുന്നത്. ഇപ്പോൾ ഞാൻ പ്രണയം വിട്ടു. അതുകൊണ്ട് പ്രണയവുമായി ഒരു പരിപാടിയുമില്ല. നല്ല ഓർമകളുള്ള പാട്ട് പാടാം’, അമൃത സുരേഷ് പറഞ്ഞു. തുടർന്ന് ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനം ആലപിക്കുകയും ചെയ്തു. അമൃതയുടെ ഗാനം വലിയ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്.
തുടർന്ന് തഗ് ലൈഫ് സിനിമയിൽ എ.ആർ.റഹ്മാനു വേണ്ടി ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അമൃത സുരേഷ് കാണികളുമായി പങ്കുവച്ചു. ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ മലയാളം വേർഷനാണ് അമൃത പാടിയിരിക്കുന്നത്. ഇതിന് മുൻപ് എ.ആർ.റഹ്മാന്റെ ‘ഇറ്റ്സ് എ ബ്രേക്കപ്പ്’ എന്ന ഗാനത്തിന്റെ ഓഡിയോ ലോഞ്ചിലും റഹ്മാനുവേണ്ടി അമൃത പാടിയിരുന്നു.