ആർഎമ്മും വിയും തിരച്ചെത്തി; ആഘോഷമാക്കി ബിടിഎസ് ആർമി

Mail This Article
കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിടിഎസ് തിരിച്ചെത്തുന്നു. ദക്ഷിണകൊറിയൻ ബാൻഡിന്റെ പർപ്പിൾ മാജിക് കാണാൻ ഇനി ആര്‍മിക്ക് അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് ജൂണില്‍ തിരിച്ചുവരുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഘത്തിലെ ആർഎമ്മും വിയും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്.
പലയിടങ്ങളിലായി നൂറുകണക്കിന് ആരാധകരാണ് ഇരുവരെയും സ്വീകരിക്കാനായി എത്തിയത്. എർഎമ്മിന്റെയും വിയുടെയും തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആർമി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2023 ഡിസംബറിലാണ് ഇരുവരും സൈന്യത്തിൽ ചേർന്നത്. ഹ്വാചിയോണിലെ 15-ആം ഇൻഫൻട്രി ഡിവിഷനു കീഴിലുള്ള മിലിട്ടറി ബാൻഡിൽ ആർഎം സേവനമനുഷ്ഠിച്ചപ്പോൾ ചുഞ്ചിയോണിലെ സെക്കൻഡ് കോർപ്സ് മിലിട്ടറി പൊലീസ് യൂണിറ്റിന്റെ സ്പെഷ്യൽ ഡ്യൂട്ടി ടീമിൽ (എസ്‌ഡിടി) ചേർന്ന് വി യും പ്രവർത്തിച്ചു.
ബുധനാഴ്ച ജിമിനും ജംഗൂക്കും സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഗ ജൂൺ 21 ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാൻഡാണ്.