‘ഇത്ര പാവമായിരുന്നോ പണ്ട്’; മനം കവർന്ന് റിമി ടോമിയുടെ പഴയകാല ചിത്രങ്ങൾ

Mail This Article
ആദ്യമായി പത്രത്തിൽ വന്ന ചിത്രം പങ്കുവച്ച് റിമി ടോമി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിന് സമ്മാനം ലഭിച്ചതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ചിത്രത്തിന് വലിയ ആരാധക ശ്രദ്ധ ലഭിക്കുന്നത്.
‘ഒരു പാവം പാലാക്കാരി കൊച്ചാണെ. റിമി ടോലി അല്ല റിമി ടോമി. കോട്ടയം ജില്ലാ സ്കൂൾ കലോത്സവം, പത്താം ക്ലാസ്. ആദ്യത്തെ മ്യൂസിക് ടീച്ചർമാരായിരുന്നു എം.എൻ.സലീം സാറും ജോർജ് സാറും. അന്നൊക്കെ ഒരു ചിത്രം പേപ്പറിൽ ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആയിരുന്നു. അതുകൊണ്ട് ഈ ചിത്രം എന്നും സ്പെഷ്യൽ. അവിടം തൊട്ടു ഇന്ന് വരെ എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി’, എന്ന കുറിപ്പോടെയാണ് റിമി ടോമി ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സുരഭി ലക്ഷി, കൃഷ്ണപ്രഭ, അഹാന കൃഷ്ണ ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി ആരാധകരും വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. റിമി ടോമി കയറിക്കൂടിയത് ഹൃദയത്തിലേക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘ഇത്ര പാവമായിരുന്നോ പണ്ട്’, ‘പിഞ്ചു കുഞ്ഞാണല്ലേ’, ‘നമ്മുടെ സ്വന്തം പാലാക്കാരി’, ‘കൊച്ച് മിടുക്കി’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.