'നിയതം മാർഗം പതിതം തീവ്രം'; ജെഎസ്കെയിലെ പുതിയ ഗാനം പുറത്ത്

Mail This Article
സുരേഷ് ഗോപി നായകനായെത്തുന്ന 'ജെഎസ്കെ– ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ 'റൈസ് ഫ്രം ഫയർ' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്. ഹരിത ഹരിബാബുവിന്റെ വരികൾ ശരത് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. ഗിബ്രാനാണ് സംഗീതം ഒരുക്കിയത്. പ്രവീണ്‍ നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജെഎസ്കെ.
കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് പ്രതീക്ഷ ഉയർത്തുന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപി വക്കീൽ വേഷമണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
സുരേഷ് ഗോപിയുടെ മകൻ മാധവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുപമ പരമേശ്വരന്‍, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമെ അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ജൂൺ 20ന് ചിത്രം പ്രേക്ഷകരിലേക്കെത്തും
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സംഘട്ടനം: മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍.
നൃത്തസംവിധാനം: സജിന മാസ്റ്റര്‍, വരികള്‍: സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു. മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍: ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍.കെ, വിഷ്വല്‍ പ്രമോഷന്‍: സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ: വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.