‘കരയിക്കുമോ നിങ്ങൾ’; ശ്രദ്ധ നേടി ഗായിക ശിഖ പ്രഭാകരന്റെ വിഡിയോ

Mail This Article
ഗായിക ശിഖ പ്രഭാകരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. 45 ദിവസത്തെ അമേരിക്കൻ സംഗീത പര്യാടനം കഴിഞ്ഞ് മടങ്ങി വരവെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഭർത്താവിനെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. കയ്യിൽ പൂക്കളുമായാണ് ശിഖയുടെ ഭർത്താവ് ഫൈസൽ റാസി സ്വീകരിക്കാനെത്തിയത്. അത് വാങ്ങിക്കാൻ കാത്തുനിൽക്കാതെ ഗായിക ഭർത്താവിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
‘നീണ്ട 45 ദിവസത്തിനു ശേഷമുള്ള ഈ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ശിഖ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കവച്ചിരിക്കുന്നത്. വിഡിയോ എടുത്ത സുഹൃത്തിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിമി ടോമി, സിത്താര കൃഷ്ണകുമാർ ഉൾപ്പെടെയുള്ള പ്രമുഖരും നിരവധി ആരാധകരുമാണ് വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ എന്ന ആരാധകരുടെ ആശംസകളും വിഡിയോയ്ക്ക് താഴെ കാണാം.
ഗായകൻ എം.ജി.ശ്രീകുമാറിനൊപ്പമാണ് ശിഖ സംഗീത പരിപാടിയ്ക്കായി യുഎസിലേക്കു പോയത്. യുഎസിലെ വിവിധ സ്ഥലങ്ങളിലായി 16 ഷോകൾ സംഘം നടത്തി. വലിയ ജനശ്രദ്ധയാണ് പരിപാടിയ്ക്ക് ലഭിച്ചിരുന്നത്.