‘ബ്യൂട്ടിഫുൾ’; കയ്യടി നേടി സനാ അൽത്താഫിന്റെ ഡാൻസ് റീൽ

Mail This Article
നടി സന അൽത്താഫിന്റെ ഡാൻസ് വിഡിയോ വൈറലാകുന്നു. സുഹൃത്തിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘ഏക്ക് നമ്പർ തുജ് കമ്പർ’ എന്ന മറാഠി ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.
ലോങ് സ്കേർട്ടും ക്രോപ്പ് ടോപ്പും ധരിച്ചാണ് സനയും സുഹൃത്തും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കാർമേഘങ്ങൾ മൂടിയ ആകാശത്തിനു താഴെയാണ് മനോഹരമായി ഇരുവരും നൃത്തം ചെയ്യുന്നത്. ‘രണ്ടാം ക്ലാസ് മുതലുള്ള ബന്ധം. തയാറെടുപ്പുകളില്ലാതെ നടത്തിയ ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
നിരവധി ആരാധകരാണ് വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിരിക്കുന്നത്. ‘ബ്യൂട്ടിഫുൾ’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ക്യൂട്ട്’, ‘നൈസ്’, ‘അടിപൊളി’, എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകൾ.