‘ഇയാൾക്ക് പ്രായം ആകില്ലേ’; ‘നിറ’ത്തിലെ പാട്ടിന് റീൽ ചെയ്ത് ബോബൻ ആലുംമൂടൻ, ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
കുഞ്ചാക്കോ ബോബനും ശാലിനിയും നിറഞ്ഞു നിന്ന ‘നിറം’ സിനിമയില്‍ ബോബൻ ആലുംമൂടൻ അഭിനയിച്ച ‘പ്രായം നമ്മിൽ’ എന്ന ഗാനത്തിന് റീൽ ചെയ്ത് ബോബൻ ആലുംമൂടൻ. നടി ഗൗതമി കൗറിനും കുട്ടികൾക്കുമൊപ്പമാണ് ബോബൻ ആലുംമൂടൻ പാട്ട് പാടി അഭിനയിക്കുന്നത്. ഗൗതമി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘നിറത്തിലെ പ്രകാശ് മാത്യു റിപ്പോർട്ടിങ്. ഞാൻ ജനിക്കുന്നതിനു മുൻപ് അഭിനയം തുടങ്ങിയ ഒരാൾക്ക് വേണ്ടി. എന്നെക്കാൾ ഒരുപട് ശാന്തനാണ് അദ്ദേഹം. ഷൂട്ടിങ് ലൊക്കേഷനിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. അങ്ങയുടെ എനർജി ഞങ്ങൾ ഇഷ്ടപ്പെടുന്നു. നിർമല ഹൃദയമുള്ള ഒരാളായതിനു നന്ദി’, എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
കുട്ടിക്കാലം ഓർമ്മ വന്നു എന്നാണ് പലരും വിഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ബോബന്‍ ഇപ്പോഴും പഴയ പോലെ തന്നെ ഇരിക്കുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ‘ഇയാൾക്കു പ്രായം ആകില്ലേ’, ‘ഈ ഒരൊറ്റ പാട്ട് മതി നിങ്ങളെ ഓർമിക്കാൻ’, ‘നന്നായിട്ടുണ്ട്’ എന്നിങ്ങനെയാണ് ചില കമന്റുകൾ.