മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് അടുത്ത മാസം തിയറ്ററുകളിലെത്തും. പ്രേമത്തില്‍ സൂപ്പർഹിറ്റായി മാറിയ മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് അണിയറപ്രവർത്തകർ പുറത്തിറക്കി. മലരേ എന്ന വാക്കിന് പകരം എവരേ എന്നാണ് തെലുങ്കിൽ ഉപയോഗിച്ചിരിക്കുന്നത്.
Evare Full Song With Lyrics || Premam Full Songs || Naga Chaitanya, Sruthi Hassan
രാജേഷ് മുരുകേശന്റെ സംഗീതത്തിൽ വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ശ്രീ മണിയാണ്. നിവിന്‍ പോളിയുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നാഗചൈതന്യയാണ്. ചാന്തു മൊണ്ടേതിയാണ് സംവിധായകൻ.
പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തും. സെലിന്റെയും മേരിയുടെയും വേഷത്തിൽ അനുപമയും മഡോണയും തന്നെയാണ് എത്തുന്നത്.