Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കോടി കടന്ന് ചരിത്രമായി ഐ ലവ് യൂ മമ്മി

ilm

യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോർഡ‍് ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിലെ ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി എന്ന പാട്ടിനു സ്വന്തം. 2 കോടിയിൽപരം ആളുകളാണ് ഈ പാട്ട് ഇതിനോടകം കേട്ടത്. മനോരമ മ്യൂസിക്കാണ് ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഐ ലവ് യു ഐ ലവ് യു ഐ ലവ് യൂ മമ്മി... മിഴിനീർക്കണങ്ങൾ മായാൻ.. ഒരു പാട്ടു മൂളാം കാതിൽ ആഹാ...എന്ന ഇൗ ഗാനം റിലീസായ അന്നു മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മയും മകളും തമ്മിലുള്ള സ്നേഹമാണ് ഗാനത്തിന്റെ ഇതിവൃത്തം. അന്നു മുതലെ ഹിറ്റ് ചാർട്ടിൽ ഒന്നാമതായിരുന്ന ഗാനം സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷപ്രീതിയിൽ മുന്നിലാണെന്നു തെളിയിക്കുന്നതാണ് ഇൗ നേട്ടം.

I Love You Mummy song from "Bhaskar the Rascal" starring Mammootty & Nayanthara directed by Siddique

റഫീഖ്് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. അദ്ദേഹത്തിന്റെ മകൾ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധിഖാണ് ദീപക്കിന്റെ മകളെക്കൊണ്ട് പാടിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിച്ച സിനിമയും മികച്ച വിജയം നേടിയിരുന്നു.

Your Rating: