Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിരാജ് ആലപിച്ച ഗാനമെത്തി

ivide-prithviraj

പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇവിടെയുടെ സംഗീതം പുറത്തിറങ്ങി. രണ്ട് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദും ഈണം പകർന്നിരിക്കുന്നത് ഗോപിസുന്ദറുമാണ്. ആദ്യ ഗാനമായ ഇവിടെ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. 7ത് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് ആലപിക്കുന്ന ഗാനമാണ് ഇവിടെയിലേത്.

രണ്ടാമത്തെ ഗാനമായ ഏതോ തീരങ്ങൾ ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറും. നേരത്തെ ഏതേ തീരങ്ങൾ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചിരുന്നുത്. പൂർണ്ണമായും യുഎസ്സിൽ ചിത്രീകരിച്ചിരിക്കുന്ന ക്രൈം ത്രില്ലറാണ് ഇവിടെ. ശാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജയൻ വേണുഗോപാലാണ് ഇവിടെയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകൾ നടത്തുന്ന കൊലപാതക പരമ്പരയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇവിടെ...

അറ്റ്ലാന്റാ പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ വരുൺ ബ്ലേക്കായി പൃഥ്വിരാജ് എത്തുമ്പോൾ ക്രിഷ് ഹെബർ എന്ന കഥാപാത്രമായി നിവിൻ പോളിയും റോഷിണി എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു. നിവിൻ പോളിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇവിടെ. ഇവരെ കൂടാതെ പ്രകാശ് ബാരെ, പുതുമുഖമായ ദാനിഷ് കാർത്തിക്, ജിയ പട്ടേൽ, ദീപ്തി നായർ, ഹരിദേവ്, ഷോൺ സേവിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധാർമിക്ക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ് സജികുമാർ നിർമ്മിക്കുന്ന ചിത്രം മെയ് 29 ന് തീയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.