Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ലുക്കിൽ ടൈഗർ ഷറോഫും ദിഷയും

befikra

ടൈഗർ ഷറോഫ് പ്രണയിനി ദിഷാ പഠാനിക്കൊപ്പമഭിനയിക്കുന്ന ബെഫിക്ര എന്ന പാട്ടിന്റെ ടീസർ എത്തിയപ്പോഴേ നല്ല പ്രതികരണമായിരുന്നു ജനങ്ങൾക്കിടയിൽ. ഇപ്പോഴിതാ പാട്ടിന്റെ ഫുൾ വിഡിയോയെത്തിയിരിക്കുന്നു. സ്റ്റൈലൻ നൃത്തവും ആക്ഷനുമായി ടൈഗർ ഷറോഫും ഒപ്പത്തിനൊപ്പം ദിഷയും നിൽക്കുന്ന വിഡിയോ പ്രതീക്ഷിച്ചപോലെ കിടിലം. പാട്ടും അതുപോലെ തന്നെ. പാരിസിൽ ചിത്രീകരിച്ച വിഡിയോയിലെ ദൃശ്യങ്ങളും സുന്ദരമാണ്. പ്രണയ ജോഡികളായ ഇരുവരും ഒന്നിക്കുന്ന ആദ്യ വിഡിയോ കൂടിയാണിത്.

മീറ്റ് ബ്രോസ് ചിട്ടപ്പെടുത്തിയ പാട്ട് റ്റി സീരിസ് ആണ് പുറത്തിറക്കിയത്. കുമാറിന്റേതാണ് വരികൾ. മീറ്റ് ബ്രോസും അദിതി സിങ് ശർമയും ചേർന്നാണ് പാടിയത്. സാം ബോബെയാണ് പാട്ടിന്റെ വിഡിയോ സംവിധാനം ചെയ്തത്. പാരിസിലായിരുന്നു വിഡിയോ ചിത്രീകരിച്ചത്.